കഷ്ടകാലക്കറുപ്പു മറയ്ക്കുവാന്‍
നിഷ്‌ക്കളങ്കച്ചിരി പുതച്ചെത്തുവോള്‍
ഞാന്‍ വിരിയ്ക്കുന്ന ദുശ്ശാഠ്യമുള്ളുകള്‍
കാല്‍വിരല്‍പ്പൂവിലേറ്റുവാങ്ങുന്നവള്‍
എന്റെ പാദമിടറാതിരിക്കുവാന്‍
ഏതു കാട്ടിലും താങ്ങായ് വരുന്നവള്‍
ഞാന്‍ ചവിട്ടിക്കുഴച്ചിട്ട ജീവിത-
പ്പച്ചമണ്ണില്‍ പ്രതീക്ഷ വിതയ്ക്കുവോള്‍
ഒന്നുമൊന്നും കരുതിവയ്ക്കാഞ്ഞതില്‍
കണ്ണുനീര്‍ലാവ വീഴ്ത്താതെ, ധീരയായ്
എന്റെ പെണ്‍കിളിക്കുഞ്ഞുങ്ങള്‍ രണ്ടിനും
ശാന്തിമന്ത്രം പകര്‍ന്നു കൊടുപ്പവള്‍-
നിന്റെ ജന്‍മദിനത്തിന്നു നല്‍കുവാന്‍
എന്റെ കൈയിലെയക്ഷരത്തുണ്ടുകള്‍
കോര്‍ത്തു നല്‍കുന്നു; നിത്യദരിദ്രനാ-
മാര്‍ത്തനെങ്കിലും ഭാഗ്യവാനാണു ഞാന്‍!!!
നിഷ്‌ക്കളങ്കച്ചിരി പുതച്ചെത്തുവോള്‍
ഞാന്‍ വിരിയ്ക്കുന്ന ദുശ്ശാഠ്യമുള്ളുകള്‍
കാല്‍വിരല്‍പ്പൂവിലേറ്റുവാങ്ങുന്നവള്‍
എന്റെ പാദമിടറാതിരിക്കുവാന്‍
ഏതു കാട്ടിലും താങ്ങായ് വരുന്നവള്‍
ഞാന്‍ ചവിട്ടിക്കുഴച്ചിട്ട ജീവിത-
പ്പച്ചമണ്ണില്‍ പ്രതീക്ഷ വിതയ്ക്കുവോള്‍
ഒന്നുമൊന്നും കരുതിവയ്ക്കാഞ്ഞതില്‍
കണ്ണുനീര്‍ലാവ വീഴ്ത്താതെ, ധീരയായ്
എന്റെ പെണ്‍കിളിക്കുഞ്ഞുങ്ങള്‍ രണ്ടിനും
ശാന്തിമന്ത്രം പകര്‍ന്നു കൊടുപ്പവള്‍-
നിന്റെ ജന്‍മദിനത്തിന്നു നല്‍കുവാന്‍
എന്റെ കൈയിലെയക്ഷരത്തുണ്ടുകള്‍
കോര്‍ത്തു നല്‍കുന്നു; നിത്യദരിദ്രനാ-
മാര്‍ത്തനെങ്കിലും ഭാഗ്യവാനാണു ഞാന്‍!!!
(ഇന്ന്, 04.04.2017 ന് സുനിതയുടെ ജന്‍മദിനം)
No comments:
Post a Comment