മാഞ്ഞു പോകയാണിപ്പകല്‍; ഒപ്പം
മാഞ്ഞുപോയിരുന്നെങ്കില്‍ ഞാന്‍!
ബാല്യകൗമാരയൗവ്വനസ്മൃതി-
ച്ചീളുകള്‍ പോലും വേണ്ടിനി.
എന്‍നിഴല്‍പറ്റി, യെന്റെ ചില്ലയില്‍
കേളിയാടിയ പക്ഷികള്‍
എന്തിനിപ്പൊഴിപ്പത്രശൂന്യമാം
ശുഷ്‌ക്കഗാത്രത്തെ നോക്കണം?!
ലക്ഷ്യമാകാശമാകിലും, ഭൂമി
വിട്ടു പോരാത്ത വേരുകള്‍
ശാപമാണേതു പൂമരത്തിനും;
വേരുകള്‍ മറന്നേക്കുക!
മാഞ്ഞുപോയിരുന്നെങ്കില്‍ ഞാന്‍!
ബാല്യകൗമാരയൗവ്വനസ്മൃതി-
ച്ചീളുകള്‍ പോലും വേണ്ടിനി.
എന്‍നിഴല്‍പറ്റി, യെന്റെ ചില്ലയില്‍
കേളിയാടിയ പക്ഷികള്‍
എന്തിനിപ്പൊഴിപ്പത്രശൂന്യമാം
ശുഷ്‌ക്കഗാത്രത്തെ നോക്കണം?!
ലക്ഷ്യമാകാശമാകിലും, ഭൂമി
വിട്ടു പോരാത്ത വേരുകള്‍
ശാപമാണേതു പൂമരത്തിനും;
വേരുകള്‍ മറന്നേക്കുക!
No comments:
Post a Comment