.
പാതിരാവില്‍ പടികടന്നെത്തിയ
പാലപൂത്ത മണമുള്ള കാറ്റില്‍ ഞാന്‍
കേട്ടു, നേര്‍ത്തൊരു തേങ്ങലിന്നീണവും
കാട്ടുവള്ളി പിണയുന്ന താളവും.
ഏറെനേരം കൊതിയോടെ കാ,ത്തവള്‍
നൂറു ചോദിച്ചടുത്തുവരാനു,മീ
കൈപിടിച്ചു കരിമ്പനയേറിയെന്‍
മെയ് പകുത്തുണ്ടു മുക്തി നല്‍കാനുമായ്...
ഒന്നുമേ നടന്നില്ല, ഞാന്‍ യക്ഷിയെ
ഇന്നുതൊട്ടു വെറുക്കുന്നു തീക്ഷ്ണമായ്.
26.04.2016
പാതിരാവില്‍ പടികടന്നെത്തിയ
പാലപൂത്ത മണമുള്ള കാറ്റില്‍ ഞാന്‍
കേട്ടു, നേര്‍ത്തൊരു തേങ്ങലിന്നീണവും
കാട്ടുവള്ളി പിണയുന്ന താളവും.
ഏറെനേരം കൊതിയോടെ കാ,ത്തവള്‍
നൂറു ചോദിച്ചടുത്തുവരാനു,മീ
കൈപിടിച്ചു കരിമ്പനയേറിയെന്‍
മെയ് പകുത്തുണ്ടു മുക്തി നല്‍കാനുമായ്...
ഒന്നുമേ നടന്നില്ല, ഞാന്‍ യക്ഷിയെ
ഇന്നുതൊട്ടു വെറുക്കുന്നു തീക്ഷ്ണമായ്.
26.04.2016
No comments:
Post a Comment