കര്‍ക്കടകമാസം പിറന്നു; രാമായണം
പൂക്കുന്നു 'കോളാമ്പി' തോറും.
ശ്രീരാമചന്ദ്രശരമെന്നപോല്‍ ശബ്ദങ്ങള്‍
ശ്രവണേന്ദ്രിയം തുളയ്ക്കുന്നു.
'കഥയ മമ കഥയ മമ'യെന്നു ചൊല്ലാനൊരാള്‍
കാത്തിരിപ്പില്ലാത്ത കാലം,
കഠിനതരയത്‌നം നടത്തുന്നു രാവണര്‍
കഥകളെക്കദനമായ് മാറ്റാന്‍!
കഥയിലെ'ക്കാര്യം' മറക്കുന്നു, കുടിലതകള്‍
കാച്ചിക്കുറുക്കിയൂട്ടുന്നു...
16.07.2016
No comments:
Post a Comment